ലോകത്തിലെ ഏറ്റവും പ്രചാരമേറിയ സമൂഹമാധ്യമമായ ഫെയ്‌സ്ബുക്ക് ഉപയോഗക്രമങ്ങളില്‍ പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരുന്നു.

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും പ്രചാരമേറിയ സമൂഹമാധ്യമമായ ഫെയ്സ്ബുക്ക് ഉപയോഗക്രമങ്ങളില് പുതിയ മാനദണ്ഡങ്ങള് കൊണ്ടുവരുന്നു.
വിദ്വേഷ
 പ്രസംഗങ്ങളിലൂടെയും തലവാചകങ്ങളിലൂടെയും പണം സമ്പാദിക്കുന്ന പ്രവണതകൂടിവരുന്ന സാഹചര്യത്തിലാണ് ഇതിന് കടുത്ത നിയന്ത്രണമേര്പ്പെടുത്താന് ഫെയ്സ്ബുക്ക് അധികൃതര് നിര്ബന്ധിതരായിരിക്കുന്നത്.
പരസ്യങ്ങളും വ്യാജവാര്ത്തകളും വിദ്വേഷം നിറഞ്ഞ തലക്കെട്ടുകളും ഉപയോഗിക്കുന്നതിലാണ് ഫെയ്സ്ബുക്ക് നിയന്ത്രണങ്ങള് കൊണ്ടുവന്നിരിക്കുന്നത്. ഫെയ്സ്ബുക്കില് വികാരപരമായ തലക്കെട്ടുകള് ഉപയോഗിച്ച് പണം സമ്പാദിക്കുന്നതും അധികൃതര് പരിശോധിക്കും.
പോസ്റ്റ്
 ചെയ്യുന്നവയുടെ ഉള്ളടക്കം സംബന്ധിയായിട്ടുള്ള പരസ്യങ്ങള്ക്കും  മാനദണ്ഡങ്ങള് ബാധകമായിരിക്കും.
വിദ്വേഷംജനിപ്പിക്കുന്നതും സ്വകാര്യതയെ ബാധിക്കുന്നതുമായ ഫെയ്സ്ബുക്ക് പോസ്റ്റുകളെ നിശിതമായി വിമര്ശിക്കുന്നതില് ഏറ്റവും മുന്പന്തിയിലുള്ള രാജ്യമാണ് ജര്മ്മനി. ഇത്തരം പോസ്റ്റുകള് നീക്കംചെയ്യാത്തപക്ഷം 50 മില്യണ് യൂറോ പിഴ ഒടുക്കണമെന്ന വ്യവസ്ഥയുള്പ്പെടുത്തി ജര്മ്മന് പാര്ലിമെന്റ് നിയമം പാസാക്കിയിട്ടുള്ളത്.  നിയമം എല്ലാ സമൂഹമാധ്യമങ്ങള്ക്കും ബാധകമാണ്.
ദൃശ്യമാധ്യമങ്ങളെക്കാള് പരസ്യ ഇനത്തില് വന് കുതിച്ചുചാട്ടമാണ് ഇന്റര്നെറ്റ് പരസ്യം ബിസിനസ്സില് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.  വര്ഷം 205 ബില്യണ് ഡോളര് ഇന്റര്നെറ്റ് പരസ്യവരുമാനമായി ലഭിച്ചുവെന്ന് റിപ്പോര്ട്ടുകളുണ്ട്. ഇതില് അഞ്ചില് രണ്ട് ഭാഗം ഫെയ്സ്ബുക്കിന്റേതാണ്.

പോസ്റ്റ്ചെയ്യുന്നവയുടെ ഉള്ളടക്കം പരിശോധിക്കുന്നതിനായി അധികമായി 3000ത്തോളം ജീവനക്കാരെ നിയമിക്കുമെന്ന് ഫെയ്സ്ബുക്ക് അധികൃതര്‍. വിദ്വേഷവും അക്രമവും ഭീകരവാദവും പ്രചരിപ്പിക്കുന്നതിനുള്ള ഇടമല്ല ഫെയ്സ്ബുക്കെന്നും അസന്നിഗ്ദമായി അവര് പറയുന്നു. മാനദണ്ഡങ്ങള് ലംഘിച്ചുള്ളവയാണെന്ന് ബോധ്യപ്പെട്ടാല് അത്തരം പോസ്റ്റുകള് ഉടനടി നീക്കം ചെയ്യപ്പെടുന്നതായിരിക്കും അവര് വ്യക്തമാക്കി.

Post A Comment: