സിംഗപ്പുരിന്റെ ആദ്യ വനിതാ പ്രസിഡന്റായി ഹാലിമ യാക്കോബ് (63)'തെരഞ്ഞെടുക്കപ്പെട്ടു

സിംഗപ്പുര്‍: സിംഗപ്പുരിന്റെ ആദ്യ വനിതാ പ്രസിഡന്റായി ഹാലിമ യാക്കോബ് (63)'തെരഞ്ഞെടുക്കപ്പെട്ടു'. സിംഗപ്പുര് പാര്ലമെന്റ് മുന് സ്പീക്കര്കൂടിയായ ഇവര് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാതെയാണ് പ്രസിഡന്റായത്.
സിംഗപ്പുരില് ഏറെക്കുറെ ആലങ്കാരിക പദവിമാത്രമായ പ്രസിഡന്റുപദം ഇത്തവണ മാലായ് മുസ്ളിംവിഭാഗത്തിനായി സംവരണം ചെയ്തിരിക്കുകയായിരുന്നു.  വിഭാഗത്തില്നിന്ന് ഹാലിമ യാക്കോബിന്റെ അപേക്ഷമാത്രം പരിഗണിച്ചാല് മതിയെന്ന് സര്ക്കാര് തീരുമാനിക്കുകയായിരുന്നു. സമുദായം ഒന്നടങ്കം ഒരാളുടെ പേര് നിര്ദേശിക്കാന് സര്ക്കാര് ആവശ്യപ്പെടുകയായിരുന്നു. ഹാലിമയ്ക്ക് എതിരായി രംഗത്തെത്തിയവരെ ആരെയും യോഗ്യരായ സ്ഥാനാര്ഥിയായി പരിഗണിച്ചില്ല. തെരഞ്ഞെടുപ്പില്ലാതെ പ്രസിഡന്റിനെ 'തെരഞ്ഞെടുത്ത'തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായി. പുതിയ പ്രസിഡന്റിനെതിരെ സാമൂഹ്യമാധ്യമങ്ങളിലും പ്രചാരം ശക്തമാണ്.

രണ്ട് ദശകമായി സിംഗപ്പുര് ഭരിക്കുന്ന പീപ്പിള്സ് ആക്ഷന് പാര്ടിയുടെ എംപിയാണ് ഹാലിമ. തെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നില്ലെങ്കില്പ്പോലും താന് എല്ലാവരുടെയും പ്രസിഡന്റാണെന്നും എല്ലാവര്ക്കുംവേണ്ടി പ്രവര്ത്തിക്കുമെന്നും ഹാലിമ പ്രതികരിച്ചു.

Post A Comment: