സംസ്ഥാനം കണ്ട വലിയ പുസ്തകശേഖരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് കേരളപ്പിറവി ദിനത്തില്‍‍ സ്കൂളുകളില്‍‍ തുടക്കമാകുന്നത്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ആധുനിക ലൈബ്രറി സംവിധാനം ഒരുക്കാനുള്ള പുസ്തക ശേഖരണവാരം നവംബര്‍ഒന്നിന് ആരംഭിക്കും. 12,000 പൊതുവിദ്യാലയങ്ങളിലെ 35 ലക്ഷം കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ജനകീയ പുസ്തകശേഖരണ യജ്ഞത്തില്‍പങ്കാളികളാകും. അധ്യാപക സംഘടനയായ കെഎസ്ടിഎ രണ്ടു ലക്ഷം പുസ്തകങ്ങള്‍സ്കൂള്ലൈബ്രറികള്‍ക്ക് സംഭാവന ചെയ്യും. ജനങ്ങളില്‍നിന്ന് ശേഖരിക്കുന്ന പുസ്തകങ്ങള്‍ക്കു പുറമെ സ്കൂള്‍ലൈബ്രറി ഫണ്ടിനൊപ്പം സര്‍ക്കാര്‍തുകയും ഉപയോഗിച്ച്പുസ്തകങ്ങള്‍വാങ്ങും. സര്‍ക്കാര്‍ഫണ്ട് നല്‍കുന്നതിനുള്ള പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍കെ വി മോഹന്‍കുമാര്‍ദേശാഭിമാനിയോട് പറഞ്ഞു. പുസ്തക ശേഖരണത്തിന്റെയും ഹൈടെക് ലൈബ്രറി സംവിധാനങ്ങളുടെയും പൂര്‍ണരൂപം ഒരാഴ്ചയ്ക്കകം തയ്യാറാക്കും.  മൂന്നു തരത്തിലുള്ള ലൈബ്രറികളാകും പൊതുവിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുക. ഹൈസ്കൂള്‍‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങള്‍കേന്ദ്രീകരിച്ചുള്ള സെന്ട്രല്‍ലൈബ്രറി, എല്ലാ ക്ളാസിലും ലൈബ്രറി, അധ്യാപകരുടെ കൈകളില്‍ ഡിജിറ്റല്‍ലൈബ്രറി എന്നിങ്ങനെയാകും പ്രവര്‍ത്തിക്കുക.  സ്കൂളില്‍ലഭിക്കുന്ന മുഴുവന്‍പുസ്തകങ്ങളും സെന്ട്രല്‍ലൈബ്രറിയില്‍സൂക്ഷിക്കും. മുഴുവന്‍ക്ളാസ് മുറികളിലും ലൈബ്രറി പ്രവര്‍ത്തിക്കും. ഓരോ ക്ളാസിലെയും കുട്ടികള്‍ ആ പ്രായത്തില്‍ വായിച്ചിരിക്കേണ്ട പുസ്തകങ്ങള്‍ ക്ളാസ് ലൈബ്രറിയില്‍എത്തിക്കും. പാഠപുസ്തകവുമായി ബന്ധപ്പെട്ട റഫറന്‍സ് പുസ്തകങ്ങള്‍അധ്യാപകര്‍ ഡിജിറ്റലായി സൂക്ഷിക്കും. സംസ്ഥാനത്തെ 1,82,000 അധ്യാപകര്‍ക്ക് ഡിജിറ്റല്‍ലൈബ്രറിക്ക് ആവശ്യമായ ഉപകരണങ്ങള്‍സര്‍ക്കാര്‍നല്‍കും. സംസ്ഥാനം കണ്ട വലിയ പുസ്തകശേഖരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് കേരളപ്പിറവി ദിനത്തില്‍സ്കൂളുകളില്‍തുടക്കമാകുന്നത്.


Post A Comment: