ഓണം ബംബറിന്റെ വിൽപ്പനയിൽ വന്‍‍ കുതിപ്പ്. ഒരു ദിവസം ഒരു ലക്ഷം ടിക്കറ്റുകളാണ് വിറ്റ് പോകുന്നത്.

തൃശൂര്‍‍: ഓണം ബംബറിന്റെ വിപ്പനയി വന്‍കുതിപ്പ്. ഒരു ദിവസം ഒരു ലക്ഷം ടിക്കറ്റുകളാണ് വിറ്റ് പോകുന്നത്. ഇതുവരെ വില്‍പന വരുമാനം 108 കോടി കടന്നു. 43,46,000 ടിക്കറ്റുകളാണ് ഇന്നലെ വരെ വിറ്റത്. 250 രൂപയാണ് ഒരു ടിക്കറ്റിന്റെ വില.
ടിക്കറ്റ് വില്പന തീരാന്‍ഇനി ഏതാനും എട്ടു ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ജൂലൈ 25-നാണ് ടിക്കറ്റു വില്‍പന ആരംഭിച്ചത്. സെപ്തംബര്‍‍ 20-നാണ് ഓണം ബംബറിന്റെ നറുക്കെടുപ്പ്.


Post A Comment: