ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിനെ കേന്ദ്ര കായിക മന്ത്രാലയം മൂന്നാമത്തെ പരമോന്നത ബഹുമതിയായ പത്മഭൂഷണ്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്തുദില്ലി: ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിനെ കേന്ദ്ര കായിക മന്ത്രാലയം മൂന്നാമത്തെ പരമോന്നത ബഹുമതിയായ പത്മഭൂഷണ്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്തു. കൊറിയന്‍ ഓപ്പണ്‍ സീരീസ് നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ബഹുമതിക്ക് പിന്നാലെയാണ് സിന്ധുവിനെ കായിക മന്ത്രാലയം പത്മഭൂഷണ്‍ അവാര്‍ഡിന് നാമനിര്‍ദേശം ചെയ്തത്. ഈ വര്‍ഷം മികച്ച പ്രകടനമാണ് സിന്ധു പുറത്തെടുത്തത്. ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയതിന് പുറമെ ഇന്ത്യന്‍ ഓപ്പണ്‍ സീരീസ്, കൊറിയന്‍ ഓപ്പണ്‍ സീരീസ് എന്നിവയും സിന്ധു നേടിയിരുന്നു. ഇന്ത്യന്‍ കായിക രംഗത്ത് അഭിമാനകരമായ നേട്ടം കൈവരിച്ചതിന് പിന്നാലെ പി.വി സിന്ധുവിനെ ഡെപ്യൂട്ടി കളക്ടറായി നിയമിച്ചിരുന്നു. ഈ വര്‍ഷം പത്മഭൂഷന് നാമനിര്‍ദേശം ചെയ്യുന്ന രണ്ടാമത്തെ കായിക താരമാണ് സിന്ധു. നേരത്തെ, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ പദ്മഭൂഷണ്‍ പുരസ്കാരത്തിനായി ബി.സി.സി.ഐ ശുപാര്‍ശ ചെയ്തിരുന്നു. 

Post A Comment: