പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും കാണാതെ പോയ വജ്ര മുത്തുകള്‍ കണ്ടെത്തിതിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും കാണാതെ പോയ വജ്ര മുത്തുകള്‍ കണ്ടെത്തി. മുത്തുകള്‍ മോഷ്ടിക്കപ്പെട്ടതല്ലെന്നും അടര്‍ന്നു പോയതെന്നുമാണ് ക്രൈബ്രാഞ്ച് കണ്ടെത്തിയത്. ക്ഷേത്രത്തിനുള്ളില്‍ നിന്നാണ് മുത്തുകള്‍ കണ്ടെത്തിയത്. കാണാതെ പോയ 26 മുത്തുകളില്‍ 12 എണ്ണമാണ് കണ്ടെത്തിയത്. ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് കാണാതായ വജ്രമുത്തുകള്‍ കണ്ടെത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്കു കൈമാറി. ക്ഷേത്രത്തില്‍ നിന്നു തന്നെയാണ് മുത്തുകള്‍ കണ്ടെടുത്തത്. വിഗ്രഹത്തില്‍ ചാര്‍ത്തുന്ന പൂമാലകള്‍ അഴിച്ചെടുത്തപ്പോള്‍ മാലയിലേയും മുത്തുക്കുടകളിലേയും വജ്രം അടര്‍ന്നുപോയെന്നാണു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇക്കാര്യം സുപ്രിം കോടതിയെ അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വജ്രങ്ങള്‍ കാണാതായതിനെ പറ്റിയുള്ള പൊലീസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രമണ്യം നേരത്തെ സുപ്രിം കോടതിയെ അറിയിച്ചിരുന്നു.


Post A Comment: