പെട്രോള്‍-ഡീസല്‍ വില വരും ദിവസങ്ങളില്‍ കുറയും
ദില്ലി: അടുത്ത ദിവസങ്ങളില്‍ ഇന്ധനവില കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ആണ് അറിയിച്ചത്. വില കുറയാന്‍ പെട്രോളിനെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇങ്ങനെ വന്നാല്‍ വിലയില്‍ വിത്യാസം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവസേനയുള്ള ഇന്ധനവില നിര്‍ണയം സുതാര്യമാണെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. പൊതുമേഖലാ എണ്ണക്കമ്ബനി പ്രതിനിധികളുടെ യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അന്തരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയില്‍ ഇന്ധന വില ഉയരാന്‍ കാരണമായത്. എന്നാല്‍ വരും ദിവസങ്ങളില്‍ ക്രൂഡ് ഓയില്‍ വില താഴുമെന്നാണ് നിഗമനം. ഇര്‍മ ചുഴലിക്കാറ്റും പെട്രോള്‍ വിലയില്‍ വര്‍ധനവുണ്ടാക്കിയെന്ന് മന്ത്രി അറിയിച്ചു. ടെക്സസ്സിലുണ്ടായ ചുഴലിക്കാറ്റ് എണ്ണ ഉത്പാദനത്തില്‍ 13 ശതമാനം കുറവ് വരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Post A Comment: