ഇന്ധനവില കുതിച്ചുയരുമ്പോള്‍ അതിനനുസരിച്ച് വിലക്കയറ്റവും രൂക്ഷമാകുകയാണ്. എണ്ണക്കമ്പനികള്‍ക്ക് ദിവസവും ഇന്ധനവില നിര്‍ണയിക്കാന്‍ നല്‍കിയ അധികാരം എടുത്തുകളയണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്


ഒരുനിയന്ത്രണവുമില്ലാതെ അനുദിനം കുതിച്ചുയരുന്ന ഇന്ധനവില വര്‍ദ്ധനവ് പിടുച്ചു നിര്‍ത്താന്‍ നടപടിയില്ലാത്തതിനെ തുടര്‍ന്നാണ്വിവിധ മേഖലകളില്‍ നിന്നും പ്രധിഷേധം ശക്തമാകുന്നത്. കഴിഞ്ഞമാസംവരെ 68 രൂപയുണ്ടായിരുന്ന പെട്രോള്‍വില 73 രൂപയിലേറെയായി ഉയര്‍ന്നു. ഡീസല്‍വിലയുടെ സ്ഥിതിയും വിഭിന്നമല്ല. ഇതേ അവസ്ഥ തുടര്‍ന്നാല്‍ പെട്രോള്‍ ലിറ്ററിന് 100 രൂപയിലേയ്‌ക്കെത്തുമെന്നാണ് ജനങ്ങള്‍ ആശങ്കപ്പെടുന്നത്. പമ്പുകളില്‍ ഇന്ധനവിലയ്ക്ക് ഏകീകരണമില്ല എന്നതാണ് ജനങ്ങളെ വലയ്ക്കുന്ന മറ്റൊരു പ്രശ്‌നം. ചില പമ്പുകളില്‍ പെട്രോള്‍ ലിറ്ററിന് 73 രൂപ 44 പൈസയും ഡീസലിന് 63 രൂപ 06 പൈസയുമാണെങ്കില്‍ മറ്റു ചില പമ്പുകളില്‍ പെട്രോളിന് 73 രൂപ 52 പൈസയും ഡീസലിന് 63 രൂപ 11 പൈസയും ചിലയിടത്താകട്ടെ ഇതിലും കൂടുതലും ഈടാക്കുന്നുണ്ട്. അനുദിനം ഇന്ധനവില കുതിച്ചുയരുമ്പോള്‍ അതിനനുസരിച്ച് വിലക്കയറ്റവും രൂക്ഷമാകുകയാണ്. എണ്ണക്കമ്പനികള്‍ക്ക് ദിവസവും ഇന്ധനവില നിര്‍ണയിക്കാന്‍ നല്‍കിയ അധികാരം എടുത്തുകളയണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. പെട്രോള്‍-ഡീസല്‍വില മൂന്നുവര്‍ഷത്തെ ഉയര്‍ന്നനിലയില്‍ എത്തിയിട്ടും നടപടിയില്ലാത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം ഇന്ധനവില അടിക്കടി വര്‍ദ്ധിക്കുമ്പോള്‍ സമരം മാത്രമേ ഇനി പോംവഴി ഉള്ളുവെന്നാണ് സ്വകാര്യ ബസുടമകളും ഓട്ടോ ടാക്‌സി തൊഴിലാളികളും പറയുന്നത്. പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ ഈമാസം 22ന് കറുത്ത ബാഡ്ജ് ധരിച്ച് വാഹനങ്ങളില്‍ കറുത്തകൊടി കെട്ടി, കറുത്തകൊടികള്‍ വിതരണം ചെയ്തും പെട്രോള്‍ പമ്പുകള്‍ ബഹിഷ്‌കരിച്ചുമെല്ലാം കരിദിനം ആചരിക്കണമെന്ന സന്ദേശവും നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്


Post A Comment: