പിഎസ്‌എല്‍വി റോക്കറ്റിലെ നാലാംഘട്ടം വേര്‍പെട്ടശേഷം അവസാന നിമിഷം താപകവചം(പേലോഡ് ഫെയറിങ്) വേര്‍പെടാതിരുന്നതോടെയാണ് വിക്ഷേപണം പരാജയപ്പെട്ടത്


തിരുവനന്തപുരം : പിഎസ്എല്വി സി-39 ദൌത്യം പരാജയപ്പെടാന്കാരണം അവസാനഘട്ടത്തില്താപം അസാധാരണമാംവിധം ഉയര്ന്നതാണെന്ന് നിഗമനം. ഉപഗ്രഹത്തെ പൊതിഞ്ഞുള്ള താപകവചം കനത്ത ചൂടില്വികസിച്ചത് പ്രശ്നം സൃഷ്ടിച്ചതായാണ് കണ്ടെത്തല്‍. എന്നാല്‍, താപകവചത്തില്അപ്രതീക്ഷിതമായി താപനില ഉയരാന്കാരണമെന്തെന്ന പരിശോധന തുടരുകയാണ് ഐഎസ്ആര്.

പിഎസ്എല്വി റോക്കറ്റിലെ നാലാംഘട്ടം വേര്പെട്ടശേഷം അവസാന നിമിഷം താപകവചം(പേലോഡ് ഫെയറിങ്) വേര്പെടാതിരുന്നതോടെയാണ് വിക്ഷേപണം പരാജയപ്പെട്ടത്. ഉപഗ്രഹത്തെ പൊതിഞ്ഞുള്ള താപകവചം വേര്പെടാതിരുന്നതിനെ തുടര്ന്ന് ഐഎആര്എന്എസ്എസ്-1 എച്ച്ഉപഗ്രഹം ലക്ഷ്യംകാണാതെ നിയന്ത്രണം വിടുകയായിരുന്നു. നൂറുകിലോമീറ്റര്ഉയരത്തില്അന്തരീക്ഷത്തിന് മുകളിലുള്ള താല്ക്കാലിക ഭ്രമണപഥത്തിലേക്ക് നീങ്ങുമ്ബോഴായിരുന്നു ഇത്.

അന്തരീക്ഷഘര്ഷണം മൂലമുണ്ടാകുന്ന ഉഗ്രചൂടില്നിന്ന് ഉപഗ്രഹത്തെ സംരക്ഷിക്കുന്നതാണ് താപകവചം. അവസാന നിമിഷം താപകവചം വേര്പെടണം. രണ്ട് പാളികളോടെയുള്ള കവചം വേര്പെടുന്നതിനുള്ള കമാന്ഡ് കൃത്യമായി പോയതായി ആദ്യംതന്നെ കണ്ടെത്തിയിരുന്നു. പാളികളെ കൂട്ടിയോജിപ്പിക്കുന്ന സ്ഫോടകശേഷിയുള്ള പ്രത്യേക ബോള്ട്ടുകള്കമാന്ഡിനെ തുടര്ന്നുള്ള 'ഇലക്ട്രിക് ഷോക്കി'ല്ജ്വലിച്ച്പൊട്ടിമാറണം. ഇതാണ് പ്രവര്ത്തിക്കാതിരുന്നത്. പ്രത്യേകനിര്മിത താപകവചത്തിന്റെ ചൂട് അവസാനഘട്ടത്തില്‍ 109 ഡിഗ്രി സെല്ഷ്യസ് വരെ ഉയര്ന്നതായി വിശദമായ ഡാറ്റാ പരിശോധനയില്കണ്ടെത്തിയതായി അറിയുന്നു. സാധാരണ ഇത് 95 ഡിഗ്രി സെല്ഷ്യസ്വരെയേ ആകാവൂ. താപനില വലിയതോതില്ഉയര്ന്നതും കവചം വികസിച്ചതും കമാന്ഡ് ലക്ഷ്യത്തിലെത്തുന്നതിനെയും ജ്വലനത്തെയും ബാധിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. താപകവചത്തിലെ കോട്ടിങ്ങിന്റെ അപാകതയോ ഗുണനിലവാരക്കുറവോ ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്

ഇന്ത്യയുടെ തദ്ദേശീയ ജിപിഎസ് സംവിധാനശ്രേണിയിലെ എട്ടാമത് ഉപഗ്രഹമായ ഐആര്എന്എസ്എസ്-1 എച്ച്കഴിഞ്ഞ മാസം 31നാണ് വിക്ഷേപിച്ചത്. റോക്കറ്റിലെ ആദ്യത്തെ മൂന്നുഘട്ടങ്ങളും കൃത്യതയോടെ പ്രവര്ത്തിച്ചെങ്കിലും വിക്ഷേപണത്തിന്റെ പത്താം മിനിറ്റോടെയാണ് ലക്ഷ്യം പിഴച്ചുതുടങ്ങി. വിഎസ്എസ്സി ഡയറക്ടര്ഡോ. കെ ശിവന്റെ നേതൃത്വത്തില്ഫെയിലര്അനലൈസിസ് കമ്മിറ്റി പരാജയകാരണം വിശദവും സൂക്ഷ്മവുമായി പരിശോധിച്ചുവരികയാണ്. റോക്കറ്റിന്റെ രൂപകല്പ്പനയും മറ്റും നിര്വഹിച്ചിരിക്കുന്നത് വിഎസ്എസ്സിയിലാണ്.


Post A Comment: