ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരില്‍ പുലിക്കൂട്ടമിറങ്ങും. കൃ​ത്രി​മ കാ​ടു​ക​ളി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​വ​ന്ന​ പു​ലി​ക​ൾ പുലിക്കൊട്ടിന്റെ ആവേശത്തില്‍ ന​ഗ​രം കീ​ഴ്​പ്പെടുത്തുംതൃ​ശൂ​: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരില്‍ പുലിക്കൂട്ടമിറങ്ങും. കൃ​ത്രി​മ കാ​ടു​ക​ളി​​നി​ന്ന്​ ഇ​റ​ങ്ങി​വ​ന്ന​ പു​ലി​ക​ പുലിക്കൊട്ടിന്റെ ആവേശത്തില്‍ ന​ഗ​രം കീ​ഴ്​പ്പെടുത്തും. ഇ​ക്കു​റി ആ​റ്​ ടീ​മു​ക​ളാണുള്ളത്​. ക​ഴി​ഞ്ഞ വ​​ഷം 11 ടീ​മു​ണ്ടാ​യി​രു​ന്നു. വി​യ്യൂ​, കാ​നാ​ട്ടു​ക​ര, കോ​ട്ട​പ്പു​റം, അ​യ്യ​ന്തോ​, നാ​യ്​​ക്ക​നാ​ പു​ലി​ക്ക​ളി സ​മാ​ജം, നാ​യ്​​ക്ക​നാ​ വ​ട​ക്കേ അ​ങ്ങാ​ടി എ​ന്നി​വ​യാ​ണ്​ ടീ​മു​ക​. ഒ​രു ടീ​മി​ പ​ര​മാ​വ​ധി 55 പു​ലി​ക​ളെ പാ​ടു​ള്ളൂ​വെ​ന്ന്​ നി​യ​ന്ത്ര​ണ​മു​ണ്ട്. വൈ​കീ​ട്ട്​ നാ​ല​ര​യോ​ടെ​യാ​ണ്​ പു​ലി​സം​ഘ​ങ്ങ​ എ​ത്തി​ത്തു​ട​ങ്ങു​ക. പന്ത്രണ്ട് പെണ്‍പുലികളും ഇത്തവണ ചുവടുവെക്കും. എഎസ്‌ഐ വിനയയുടെ നേതൃത്വത്തിലാണ് പെണ്‍പുലികള്‍ ഇറങ്ങുക. വൈകീട്ട് നാലുമണിയോടെ പുലിമടകളില്‍ നിന്ന് പുറപ്പാട് തുടങ്ങും. സ്വരാജ് റൗണ്ടിലെത്തി വടക്കുന്നാഥനെ വലംവെച്ച് പുലിക്കൂട്ടം രാത്രി എട്ടുമണിയോടെ മടങ്ങും. പുലിക്കളി കണക്കിലെടുത്ത് തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗതനിയന്ത്രണമുണ്ട്. തൃശൂരിലെ പുലിക്കളിക്ക് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്.

Post A Comment: