നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യം ലഭിച്ചുകൊച്ചി: നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യം ലഭിച്ചു. 2011 ല്‍ മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലാണ് സുനിയ്ക്ക് ജാമ്യം ലഭിച്ചത്. എറണാകുളം CJ M കോടതിയാണ് ജാമ്യം അനുവദിച്ചത്.
സുനി ഉള്‍പ്പടെ 5 പ്രതികളെയാണ് കേസില്‍ നേരത്തെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. 2011 ജനുവരി 5ന് പുതിയ സിനിമയുടെ ചിത്രീകരണത്തിനായി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ മുതിര്‍ന്ന നടിയെ ടെമ്പോ ട്രാവലറില്‍ കയറ്റുകയായിരുന്നു. വണ്ടി വഴി മാറി ഓടുന്നതു കണ്ട നടി, നിര്‍മ്മാതാവുകൂടിയായ ഭര്‍ത്താവിനെ വിളിച്ചറിയിക്കുകയായിരുന്നു. പദ്ധതി പൊളിഞ്ഞെന്നു മനസ്സിലാക്കിയ സുനിയും കൂട്ടരും നടിയെ സ്വകാര്യ ഹോട്ടലിനു മുന്നില്‍ ഇറക്കി വിട്ട് രക്ഷപ്പെടുകയായിരുന്നു. സുനി ഒഴികെ മറ്റ് നാല് പ്രതികള്‍ക്കും ഹൈക്കോടതിയില്‍ നിന്ന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. സുനിയ്ക്ക് CJM കോടതി ജാമ്യം അനുവദിച്ചെങ്കിലും യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനാല്‍ ജയിലില്‍ നിന്നു പുറത്തിറങ്ങാന്‍ കഴിയില്ല.

Post A Comment: