യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് കുന്ദംകുളം കോടതിയില്‍ ഹാജരാക്കി.


തൃശൂര്‍: യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് കുന്ദംകുളം കോടതിയില്‍ ഹാജരാക്കി. 
ചൊവ്വന്നൂര്‍ സ്വദേശി എബിന്‍റെ ബൈക്ക് പെങ്ങളുടെ വിവാഹത്തിനെന്ന് പറഞ്ഞ് കൊണ്ട് പോയി തിരിച്ചു നല്‍കാതെ പിന്നീട് മറിച്ചു വിറ്റ കേസിന്‍റെ ഭാഗമായാണ് ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. പച്ചക്കറി ലോറിയിലെ ഡ്രൈവറായിരുന്ന ചൊവ്വന്നൂര്‍ സ്വദേശി എബിനുമായി എര്‍ണാംകുളത്തുവെച്ചുണ്ടായ സൗഹൃദമാണ് ബൈക്ക് നല്‍കാന്‍ കാരണമായത്. പിന്നീട് ബൈക്ക് തിരിച്ചു കിട്ടാതായതോടെ എബിന്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. രാവിലെ 11 ഓടെ കോടതിയിലെത്തിച്ച സുനിലിനെ കോടതിനടപടികള്‍ പൂര്‍ത്തിയാക്കി അരമണിക്കൂറിനുള്ളില്‍ തിരിച്ചുകൊണ്ടുപോയി. യുവനടിയെ ആക്രമിച്ച കേസിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സുനി പ്രതികരിച്ചില്ല. കേസിലെ വിസ്താരം ഈ മാസം 15ലേക്ക് മാറ്റി.


Post A Comment: