ദിലീപ് നായകനായി അഭിനയിച്ച രാമലീല പ്രദര്‍ശനത്തിനെത്തിക്കാന്‍ പോലീസ് സംരക്ഷണം വേണമെന്ന ആവശ്യം ഹൈക്കോടതി വീണ്ടും നിരസിച്ചു


കൊച്ചി: ദിലീപ് നായകനായി അഭിനയിച്ച രാമലീല പ്രദര്‍ശനത്തിനെത്തിക്കാന്‍ പോലീസ് സംരക്ഷണം വേണമെന്ന ആവശ്യം ഹൈക്കോടതി വീണ്ടും നിരസിച്ചു. രാമലീല എന്ന സിനിമ പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്ററുകള്‍ക്കു നേരെ ആക്രമണമുണ്ടാകുമെന്നും ഇതു തടയാന്‍ പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം ഹൈക്കോടതിയെ സമീപിച്ചത്. ഇത് രണ്ടാം തവണയാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളുന്നത്. തിയേറ്ററുകള്‍ക്കു നേരെ ആക്രമണമുണ്ടാകുമെന്നത് ഹര്‍ജിക്കാരന്റെ ആശങ്ക മാത്രമാണെന്നും വസ്തുതകളുടെ അടിസ്ഥാനമില്ലെന്നും പറഞ്ഞുകൊണ്ടാണ് നേരത്തെ ഹൈക്കോടതി ഹര്‍ജി തള്ളിയത്. Post A Comment: