രാജ്യത്ത്​ സാമ്പത്തിക മാന്ദ്യമുണ്ടെന്ന മുതിര്‍ന്ന ബി.ജെ.പി നേതാവ്​ യശ്വന്ത്​ സിന്‍ഹയുടെ വെളിപ്പെടുത്തലില്‍ പരിഹാസവുമായി കോണ്‍ഗ്രസ്​ ​ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.


ദില്ലി: രാജ്യത്ത്​ സാമ്പത്തിക മാന്ദ്യമുണ്ടെന്ന മുതിര്‍ന്ന ബി.ജെ.പി നേതാവ്​ യശ്വന്ത്​ സിന്‍ഹയുടെ വെളിപ്പെടുത്തലില്‍ പരിഹാസവുമായി കോണ്‍ഗ്രസ്​ ​ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പി സര്‍ക്കാര്‍ നിലംപതിക്കാന്‍ പോവുകയാണെന്ന മുന്നറിയിപ്പുമായാണ്​ രാഹുലി​​ന്‍റെ ട്വീറ്റ്​. സാമ്പത്തിക മാന്ദ്യവും കുറഞ്ഞ വളര്‍ച്ചാ നിരക്കും ഇന്ത്യയെ കൂപ്പുകുത്തിക്കുമെന്നും ട്വീറ്റിലൂടെ രാഹുല്‍ പറയുന്നു. 'മാന്യ ജനങ്ങളെ, നിങ്ങളുടെ സഹപൈലറ്റും ധനമന്ത്രിയുമാണ്​ സംസാരിക്കുന്നത്​. നിങ്ങള്‍ വേഗം സീറ്റ്​ ബെല്‍റ്റ്​ ധരിച്ച്‌​ സുരക്ഷിതമായി ഇരിക്കുക. വിമാനത്തി​​ന്‍റെ ​ചിറകുകള്‍ താഴേക്ക്​ കൂപ്പുകുത്താന്‍ തുടങ്ങി'- എന്നായിരുന്നു രാഹുല്‍ ട്വിറ്റ്​ ചെയ്​തത്​. രാജ്യത്തെ സമ്പദ്​വ്യവസ്ഥ കടുത്ത മാന്ദ്യം നേരിടുന്നുവെന്നും ജി.ഡി.പി സര്‍ക്കാര്‍ വെളിപ്പെടുത്തിയതിനേക്കാള്‍ രണ്ടു ശതമാനം കുറവാണെന്നുമാണ്​ യശ്വന്ത്​ സിന്‍ഹ വെളിപ്പെടുത്തിയത്​. സേവന മേഖലയുള്‍പ്പെടെ മന്ദഗതിയിലാണ്​ നീങ്ങുന്നതെന്നും തൊഴില്‍ അവസരങ്ങള്‍ സൃഷ്​ടിക്കപ്പെടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.


Post A Comment: