ദിവാന്‍ജിമൂല റെയില്‍വേ മേല്‍പാല നിര്‍മാണ പ്രവൃത്തികള്‍ പുനരാരംഭിക്കുന്നു.തൃശൂര്‍: ദിവാന്‍ജിമൂല റെയില്‍വേ മേല്‍പാല നിര്‍മാണ പ്രവൃത്തികള്‍ പുനരാരംഭിക്കുന്നു. നിര്‍മാണ പ്രവൃത്തികളുടെ ഭാഗമായി നാളെ മുതല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ട്രെയിന്‍ സര്‍വീസ് നിയന്ത്രിച്ച് നിര്‍മാണ പ്രവൃത്തികള്‍ നടത്താന്‍ റെയില്‍വേയുടെ അനുമതി ലഭിച്ചതോടെയാണ് ഇഴഞ്ഞുനീങ്ങുന്ന നിര്‍മാണ പ്രവൃത്തികള്‍ക്ക് പുതുജീവന്‍ ലഭിക്കുന്നത്. നിര്‍മാണ പ്രവൃത്തികളുടെ ഭാഗമായി നാളെ മുതല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ട്രാക്കിനു മുകളിലൂടെ സ്ലാബിടുന്ന പ്രവൃത്തികളാണ് പുനരാരംഭിക്കുക. നിര്‍മാണത്തിന്റെ ഭാഗമായി ഈ മേഖലയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം ഈമാസം 22 വരെ നിയന്ത്രിക്കും. 40 മിനിറ്റിന്റെ ഒരു നിയന്ത്രണവും 20 മിനിറ്റുവീതമുള്ള നാലു നിയന്ത്രണങ്ങളുമാണ് പ്രതിദിനം നടത്തുക. ഈ മേഖലയിലെ ഇലക്ട്രിക് പോസ്റ്റുകളടക്കമുള്ളവ മാറ്റി സ്ഥാപിക്കുന്ന നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു എന്നാല്‍ തുടര്‍നടപടികള്‍ നിലയ്ക്കുകയായിരുന്നു. പാലം നിര്‍മാണത്തിനായി തൃശൂര്‍ കോര്‍പറേഷന്‍ 6 കോടി രൂപ റെയില്‍വേയ്ക്ക് കൈമാറിയിട്ടുണ്ടെങ്കിലും പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണമടക്കമുള്ള നടപടികള്‍ ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല. ഇതിനായി 9 കോടിയുടെ എസ്റ്റിമേറ്റ് കോര്‍പറേഷന്‍ തയ്യാറാക്കിയതു മാത്രമാണ് ഏക പുരോഗതി. ഭൂവുടമകളുമായി ചര്‍ച്ച ചെയ്ത് അപ്രോച്ച് റോഡിനായുള്ള സ്ഥലം ഏറ്റെടുക്കുന്ന ശ്രമകരമായ നടപടികള്‍ ഇനിയും ആരംഭിക്കാനായിട്ടില്ല. ദിവാന്‍ജി മൂലയില്‍ നിന്നും പൂത്തോള്‍ ജംഗ്ഷന്‍ വരെ 330 മീറ്റര്‍ ദൂരത്തില്‍ 11 മീറ്റര്‍ വീതിയിലുള്ള അപ്രോച്ച് റോഡാണിവിടെ വിഭാവനം ചെയ്തിട്ടുള്ളത്.

Post A Comment: