പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയക്കുരുക്കിലാക്കി കാമുകനും സുഹൃത്തുക്കളും മദ്യം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.


കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയക്കുരുക്കിലാക്കി കാമുകനും സുഹൃത്തുക്കളും മദ്യം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തുറവൂര്‍ സ്വദേശി രാജേഷ്, പട്ടണക്കാട് സ്വദേശി ജിനദേവ് എന്നിവരെയാണ് പോലീസ് അറസറ്റ് ചെയ്തത്. കാമുകനും മറ്റു മൂന്നുപേരും ഒളിവിലാണ്. പട്ടണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അഖില്‍ കൃഷ്ണയുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയെ അഖില്‍ സുഹൃത്തുക്കള്‍ക്കും പലതവണയായി കാഴ്ചവയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവാഹം ചെയ്യാമെന്ന വാഗ്ദാനം നല്‍കി പട്ടണക്കാട്ടെ പലവീടുകളിലും കൊണ്ടു പോയി മദ്യം നല്‍കിയ ശേഷമാണ് ലൈംഗികമായി ദുരുപയോഗം ചെയ്തത്. പിന്നീട് സുഹൃത്തുക്കള്‍ക്കും കാഴ്ചവച്ചു. ഒരു വര്‍ഷത്തോളമായി പലയിടങ്ങളിലും കൊണ്ടു പോയി പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. 


Post A Comment: