ഏരൂരില്‍ നിന്നും ഇന്നലെ രാവിലെ കാണാതായ നാലുവയസ്സുകാരിയെ കുളത്തുപ്പുഴ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇളയച്ഛന്‍ രാജേഷ് കുറ്റം സമ്മതിച്ചു.


കൊല്ലം: ഏരൂരില്‍ നിന്നും ഇന്നലെ രാവിലെ കാണാതായ നാലുവയസ്സുകാരിയെ കുളത്തുപ്പുഴ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇളയച്ഛന്‍ രാജേഷ് കുറ്റം സമ്മതിച്ചു. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷമാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
അമ്മൂമ്മയോടൊപ്പം സ്കൂളിലേക്ക് പോകവേ കാണാതായ എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കുളത്തൂപ്പുഴയിലെ റബ്ബര്‍ തോട്ടത്തിലെ പുകപ്പുരയില്‍ നിന്നാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ അമ്മൂമ്മക്ക് ഒപ്പം പോകവെ രാജേഷ് കുട്ടിയെ സ്കൂളിലാക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയിരുന്നത്രെ. പിന്നീടാണ് കുട്ടി സ്കൂളില്‍ എത്തിയില്ലെന്നറിഞ്ഞത് . ട്യൂഷനുപോയ കുട്ടി അവിടെയും സ്കൂളിലും എത്താതിരുന്നതിനെ തുടര്‍ന്നാണു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ മാതാവിന്‍റെ സോഹദരീ ഭര്‍ത്താവായ രാജേഷിനെ നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കുട്ടി രാജേഷിനൊപ്പം ഏരൂര്‍ ജംക്ഷനില്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നതു സമീപസ്ഥാപനത്തിലെ സി.സി.ടി.വിയില്‍ കണ്ടെത്തിയിരുന്നു. ഇയാള്‍ നല്‍കിയ വിവരമനുസരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Post A Comment: