പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനെ തൃശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തുതൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനെ തൃശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. ലാലൂര്‍ ബക്കര്‍ നഗര്‍ കോളനി പെരിങ്ങാട്ടില്‍ വീട്ടില്‍ വൈശാഖിനെയാണ് പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് സെപ്തംബര്‍ മാസങ്ങളിലായി 2 തവണയാണ് പ്രതി വൈശാഖ് 16കാരിയായ പെണ്കുട്ടിയെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കയറി ലൈംഗീകമായി പീഡിപ്പിച്ചത്. നഗ്നചിത്രങ്ങള്‍ ഫോണില്‍ പകര്ത്തി  ഇന്റര്നെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി കുട്ടിയെ പീഡനത്തിനിരയാക്കിയത്. പിന്നീട് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ പെണ്കുട്ടി ലൈംഗിക പീഡനത്തിനിരയായതായി തെളിഞ്ഞിട്ടുണ്ടെന്ന് പോക്‌സോ സെപ്ഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു   

Post A Comment: