മതേതര സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്താന്‍ ക്ഷേത്രങ്ങള്‍ മതേതര സ്ഥാപനമല്ല. ക്ഷേത്രങ്ങള്‍ വിശ്വാസികളുടേത് മാത്രമാകണമെന്നും ശശികല ടീച്ചര്‍ പറഞ്ഞു.കണ്ണൂര്‍: കേരളത്തിലെ ക്ഷേത്രങ്ങള്ദേവസ്വം ബോര്ഡിന് വിട്ടു നല്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പിശശികല. ദേവസ്വം ക്ഷേത്രങ്ങള്ക്കെതിരെ സംസ്ഥാനത്ത് തുടരുന്ന ഭരണകൂട ഭീകരതയ്ക്കെതിരായ പാഞ്ചജന്യമാണ് കഴിഞ്ഞ ദിവസം ഗുരുവായൂരിലെ പാര്ത്ഥസാരഥി ക്ഷേത്രം പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ നടന്നത്.

മതേതര സര്ക്കാര്ഏറ്റെടുത്ത് നടത്താന്ക്ഷേത്രങ്ങള്മതേതര സ്ഥാപനമല്ല. ക്ഷേത്രങ്ങള്വിശ്വാസികളുടേത് മാത്രമാകണമെന്നും ശശികല ടീച്ചര്പറഞ്ഞു. കണ്ണൂരില്ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെയുണ്ടായ അക്രമത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധയോഗത്തിലാണ് അവര്ഇങ്ങനെ പറഞ്ഞത്.


മ്യാന്മറില്നിന്നും നാടുകടത്തപ്പെട്ട രോഹിന്ഗ്യകള്ക്ക് ഇന്ത്യയില്അഭയം നല്കരുതെന്നും ശശികല ടീച്ചര്അഭിപ്രായപ്പെട്ടു. ബുദ്ധമതക്കാര്ഏറെയുളള ഇന്ത്യയില്രോഹിന്ഗ്യകളെ പ്രവേശിപ്പിക്കരുത്. രോഹിന്ഗ്യകള്പാകിസ്ഥാനിലോ ബംഗ്ളാദേശിലോ പോകട്ടെ.

നബിദിനത്തിനോ കുരിശിന്റെ വഴിക്കോ ബദല്ഘോഷയാത്ര നടത്താന്സി പി എമ്മിന് ധൈര്യമുണ്ടോയെന്നും ശശികല ചോദിച്ചു. ശ്രീകൃഷ്ണ ജയന്തി ദിനത്തില്കണ്ണൂരില്സി പി എം സാംസ്കാരിക ഘോഷയാത്ര നടത്തിയത് സംഘര്ഷമുണ്ടാക്കാനാണെന്നും ശശികല ടീച്ചര്പറഞ്ഞു.


Post A Comment: