സെപ്തംബര്‍ 22 വെള്ളിയാഴ്ച മുതല്‍ സപ്തംബര്‍ 24 ഞായറാഴ്ച വരെയുള്ള മൂന്നു ദിവസങ്ങളില്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും


ദേശീയ ദിനത്തിന്റെ ഭാഗമായി മൂന്ന് ദിവസം സൗദി ഭരണകാര്യാലയം സന്ദര്ശകര്ക്ക് തുറന്നുകൊടുക്കും. സെപ്തംബര്‍ 22 വെള്ളിയാഴ്ച മുതല്സപ്തംബര്‍ 24വരെയാണ് സൗദി ഭരണ കാര്യാലയം സന്ദര്ശകര്ക്ക് തുറന്നുകൊടുക്കുക. റിയാദ് ഗവര്ണ്ണറുടെ നേതൃത്വത്തിലായിരിക്കും ദേശീയദിന ചടങ്ങുകള്നടത്തുക.

സൗദി അറേബൃയുടെ 87ാം ദേശീയദിനാഘോഷ പരിപാടികളുടെ ഭാഗമായി മുന്വര്ഷത്തെപോലെ വര്ഷവും റിയാദിലെ ഭരണകാരൃാലയം സെപ്തംബര്‍ 22 വെള്ളിയാഴ്ച മുതല്സപ്തംബര്‍ 24 ഞായറാഴ്ച വരെയുള്ള മൂന്നു ദിവസങ്ങളില്സന്ദര്ശകര്ക്കായി തുറന്നു കൊടുക്കും. റിയാദ് ഡവലപ്മെന്റ് ഉന്നതാധികാര സമിതിയാണ് സന്ദര്ശകര്ക്കായി ഭരണകാര്യാലയം തുറന്നു കൊടുക്കുവാന്തീരുമാനിച്ചത്. മൂന്നുദിവസങ്ങളിലും സന്ദര്ശകര്ക്ക് രാജ്യത്തിന്റെ ഗതിവിഗതികള്നിയന്ത്രിക്കുന്ന ഭരണ പാലസിന്റെ ഉള്ളറകളും മറ്റും സന്ദര്ശിക്കുവാനും വീക്ഷിക്കുവാനും അവസരമുണ്ടാകും.

റിയാദ് ഗവര്ണ്ണര്അമീര്ഫൈസല്ബിന്ബന്ദര്രാജകുമാരന്റെ നേത്രത്വത്തില്നടക്കുന്ന ദേശീയദിന ചടങ്ങുകള്ഭരണ കാര്യാലയത്തില്വെച്ച്റിയാദിലെ ജനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തപ്പെടും. ആധുനിക സൗദിയുടെ പിതാവ് അബ്ദുല്അസീസ് രാജാവിന്റെ കാലം മുതല്ഇന്നുവരെയുള്ള ഭരണണാധികാരികളുടെ കീഴില്രാജ്യം നേടിയ ഉയര്ച്ചയും വളര്ച്ചയും വരച്ചുകാട്ടുന്ന പവലിയന്ദേശീയ ദിന ആഘോഷപരിപാടികളുടെ ഭാഗമായി പ്രദര്ശിക്കപ്പെടും.

കഴിഞ്ഞ രണ്ട് വര്ഷങ്ങളിലും ദേശീയദിനത്തോടനുബന്ധിച്ച്റിയാദിലെ ഭരണകാരൃാലയം സന്ദര്ശകര്ക്കായി തുറന്നുകൊടുത്തിരുന്നു. ഇരുപതിനായിരത്തോളം സന്ദര്ശകരാണ് അന്ന് പാലസ് കാണാന്വന്നത്. 15000 അധികം സമ്മാനങ്ങളും അന്ന് വിതരണം ചെയ്യപ്പെട്ടു. അബ്ുല്അസീസ് രാജാവിന്േറതടക്കക്കുള്ള സൗദി ഭരണാധികാരികളുടെ ഫോട്ടോകളും സമ്മാനങ്ങളായി വിതരണം ചെയ്യപ്പെട്ടിരുന്നു.


Post A Comment: