കനത്ത മഴയെത്തുടര്‍ന്ന് നഗരത്തിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു.മുംബൈ: കനത്ത മഴയെത്തുടര്‍ന്ന് നഗരത്തിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ചൊവ്വാഴ്ചയുണ്ടായ കനത്തമഴയില്‍ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലായി. അടുത്ത 24 മണിക്കൂറില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗം പ്രവചിച്ചിരിക്കുന്നത്. മുംബൈ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇന്നലെ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍നിന്ന്​ തെന്നിമാറിയിരുന്നു. ചൊവ്വാഴ്​ച രാത്രി പത്തിനാണ്​ സംഭവം. സ്​പൈസ്​ ജെറ്റി​​ന്‍റെ ബോയിങ്​ 737 വിമാനമാണ്​ തെന്നിമാറിയത്​. യാത്രക്കാര്‍ക്ക്​ ആര്‍ക്കും പരിക്കില്ല. സൗത്ത് മുംബൈ, കണ്ണ്ഡിലി, ബൊറിവാലി, അന്ധേരി, ഭണ്ഡുപ് എന്നിവിടങ്ങളില്‍ കനത്ത മഴയാണ് ലഭിച്ചത്. മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വിനോദ് തവ്ഡെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കം ആവര്‍ത്തിക്കുമെന്ന ആശങ്ക മുംബൈക്കാര്‍ക്കുണ്ട്. 

Post A Comment: