അടിമാലി- കുമളി ദേശീയ പാതയില്‍ കല്ലാര്‍കുട്ടി ഡാമിനോട്​ ചേര്‍ന്നുള്ള റോഡിടിഞ്ഞ്​ മൂന്ന്​ കടകള്‍ ഡാമിലേക്ക്​ പതിച്ചു
തൊടുപുഴ: അടിമാലി- കുമളി ദേശീയ പാതയില്‍ കല്ലാര്‍കുട്ടി ഡാമിനോട്​ ചേര്‍ന്നുള്ള റോഡിടിഞ്ഞ്​ മൂന്ന്​ കടകള്‍ ഡാമിലേക്ക്​ പതിച്ചു. അപകട സാധ്യത കണക്കിലെടുത്ത്​ പ്രദേശത്തെ പന്ത്രണ്ട്​ കടകള്‍ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്​. കടയിലുണ്ടായിരുന്നവര്‍ റോഡിടിയുന്നത്​ കണ്ട്​ മാറിയതിനാല്‍ അപകടം ഒഴിവായി. ചൊവ്വാഴ്​ച ഉച്ചക്ക്​ 12. 40 ഒാടെയാണ്​ സംഭവം. രണ്ട്​ ദിവസം​ തുടര്‍ച്ചയായി പെയ്​ത മഴയില്‍ റോഡിന്​ ബലക്ഷയം സംഭവിക്കുകയായിരുന്നു. രാവിലെ റോഡ്​ വിണ്ടുകീറിയത്​ കണ്ട്​  വ്യാപാരികള്‍ കരുതയലോടെ ഇരുന്നതിനാല്‍​ വന്‍ ദുരന്തം ഒഴിവായി​. കനത്ത മഴയില്‍ സംഭരണ ശേഷിക്കൊപ്പമെത്തിയ അണക്കെട്ട്​ തുറന്നുവിട്ടിരുന്നു. എന്നാല്‍ മഴ കുറഞ്ഞതിനെ തുടര്‍ന്ന്​ ഷട്ടറുകള്‍ തിങ്കളാഴ്​ച അടച്ചിരുന്നു. ചൊവ്വാഴ്​ച മഴ പെയ്​തില്ലെങ്കിലും മണ്ണിടിഞ്ഞ റോഡ്​ താഴേക്ക്​ പതിക്കുകയായിരുന്നു.

Post A Comment: