നാണം കെട്ട് മുന്നണിയില്‍ തുടരേണ്ടെന്നാണ് തന്‍റെ അഭിപ്രായം. എന്‍ഡിഎ ശിഥിലമാകും. മറ്റ് ഘടകകക്ഷികളെ ബിജെപി പരിഗണിക്കുന്നില്ല.

ആലപ്പുഴ: ബിഡിജെഎസ് എന്‍ഡിഎ വിടണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നാണം കെട്ട് മുന്നണിയില്‍ തുടരേണ്ടെന്നാണ് തന്‍റെ അഭിപ്രായം. എന്‍ഡിഎ ശിഥിലമാകും. മറ്റ് ഘടകകക്ഷികളെ ബിജെപി പരിഗണിക്കുന്നില്ല. കണ്ണന്താനത്തെ മന്ത്രിയാക്കിയത് ക്രിസ്ത്യന്‍ സമൂഹത്തെ അടുപ്പിക്കാനാണ്. ആ നീക്കം വിജയിക്കാന്‍ പോകുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഒരു ചാനല്‍ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി നടേശന്‍ നിലപാട് വ്യക്തമാക്കിയത്.

Post A Comment: