കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ കമാന്‍ഡര്‍ രാകേഷ് കുമാറിനെ കാണാതായി.
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ കമാന്‍ഡര്‍ രാകേഷ് കുമാറിനെ കാണാതായി.10 ജന്‍പഥ് വസതിയുടെ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന രാകേഷ് (31)നെയാണ് കാണാതായത്.
എന്നാല്‍, ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സമയത്തല്ല ഇയാളെ കാണാതായത്.
രാകേഷിന്റെ അച്ഛന്‍ ഡല്‍ഹി പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇതുവരെ വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല.
ദ്വാരകയില്‍ ഒരു ഫ്ളാറ്റില്‍ കുടുംബത്തോടോപ്പം വാടകയ്ക്കാണ് രാകേഷ് താമസിച്ചിരുന്നത്. സെപ്റ്റംബര്‍ ഒന്നിന് രാകേഷ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതായും, അന്ന് ചില സുഹൃത്തുകളുമായി രാകേഷ് കൂടിക്കാഴ്ച നടത്തിയതായും പോലീസിനു വിവരങ്ങള്‍ ലഭിച്ചു.
സെപ്റ്റംബര്‍ ഒന്നിന് രാവിലെ അദ്ദേഹം സോണിയയുടെ വസതിയില്‍നിന്നു പുറത്തു പോയതായും പോലീസ് വ്യക്തമാക്കി.
സുരക്ഷാ ഉദ്യോഗസ്ഥനെ കാണാതായ സംഭവം അതീവ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്നും രാകേഷിനു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും ഡല്‍ഹി പോലീസ് പറഞ്ഞു.

Post A Comment: