ച​ര​ക്ക്​ സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) നി​ല​വി​ല്‍ വ​ന്ന​തോ​ടെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ച​ര​ക്ക്​ ക​ട​ത്തി​​ന്‍റെ മ​റ​വി​ല്‍ വ​ന്‍ നി​കു​തി വെ​ട്ടി​പ്പ് നടക്കുന്നു.


കൊ​ച്ചി: ച​ര​ക്ക്​ സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) നി​ല​വി​ല്‍ വ​ന്ന​തോ​ടെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ച​ര​ക്ക്​ ക​ട​ത്തി​​ന്‍റെ മ​റ​വി​ല്‍ വ​ന്‍ നി​കു​തി വെ​ട്ടി​പ്പ് നടക്കുന്നു. ചെ​ക്​​പോ​സ്​​റ്റു​ക​ള്‍ ഇ​ല്ലാ​താ​യ​തും വാ​ഹ​ന പ​രി​ശോ​ധ​ന നാ​മ​മാ​ത്ര​മാ​യ​തും മു​ത​ലെ​ടു​ത്താ​ണ്​ നി​കു​തി വ​രു​മാ​ന​ത്തി​ല്‍ സ​ര്‍​ക്കാ​റി​ന്​ കോ​ടി​ക​ളു​ടെ ന​ഷ്​​ട​മു​ണ്ടാ​ക്കു​ന്ന വെ​ട്ടി​പ്പ്. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ നി​കു​തി​വെ​ട്ടി​പ്പി​​ന്​ ഈടാ​ക്കി​യി​രു​ന്ന പി​ഴ​യി​ന​ത്തി​ലു​ള്ള വ​രു​മാ​ന​ത്തി​ല്‍ ജി.​എ​സ്.​ടി വ​ന്ന ശേ​ഷം ഗ​ണ്യ​മാ​യി ഇ​ടി​വു​ണ്ടാ​യെ​ങ്കി​ലും ക​ണ​ക്ക്​ പു​റ​ത്തു​വി​ടാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റ​ല്ല.
മാ​ര്‍​ബി​ള്‍, ഗ്രാ​നൈ​റ്റ്, ഇ​രു​മ്പ്-​ഉ​രു​ക്ക്​ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍, ത​ടി​ക​ള്‍, ഫ​ര്‍​ണി​ച്ച​ര്‍, സ്വ​ര്‍​ണം, വെ​ള്ളി എ​ന്നി​വ​യാ​ണ്​ പ്ര​ധാ​ന​മാ​യും നി​കു​തി വെ​ട്ടി​ച്ച്‌​ ക​ട​ത്തു​ന്ന​ത്. മു​മ്പ്​ ചെ​ക്​​പോ​സ്​​റ്റു​ക​ളി​ല്‍ വാ​ഹ​ന​ങ്ങ​ളും രേ​ഖ​ക​ളും കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ചി​രു​ന്ന​തി​നാ​ല്‍ വെ​ട്ടി​പ്പ്​ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നു. നി​കു​തി​വെ​ട്ടി​പ്പ്​ ത​ട​യാ​ന്‍ ക​ഴി​യു​മെ​ന്ന​താ​ണ്​ ​ജി.​എ​സ്.​ടി​യു​ടെ പ്ര​ധാ​ന നേ​ട്ട​ങ്ങ​ളി​ല്‍ ഒ​ന്നാ​യി പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ല്‍, സ​മാ​ന്ത​ര സ​മ്പ​ദ്​​വ്യ​വ​സ്​​ഥ നി​യ​​ന്ത്രി​ക്കു​ന്ന​വ​ര്‍ ഇതിനെ നി​കു​തി​വെ​ട്ടി​പ്പി​ന്​ മാ​ര്‍​ഗ​മാ​ക്കു​ക​യാ​ണ്​. വെ​ട്ടി​പ്പ്​ ത​ട​യാ​ന്‍ ഇ​ല​ക്​​ട്രോ​ണി​ക്​ സം​വി​ധാ​ന​ത്തി​ലൂ​ടെ ച​ര​ക്ക്​ നീ​ക്കം നി​രീ​ക്ഷി​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യെ​ങ്കി​ലും നടപ്പായില്ല.

Post A Comment: