ആറാം ക്ലാസ് വിദ്യാഥിനി മംഗളുരുവിലെ ആശുപത്രിയില്‍ വച്ച് മരിച്ചുകാസര്‍ക്കോട്: ആറാം ക്ലാസ് വിദ്യാഥിനി മംഗളുരുവിലെ ആശുപത്രിയില്‍ വച്ച് മരിച്ചു. ഉപ്പള മണിമുണ്ടയിലെ അബ്ദുല്‍ ഖാദര്‍ -മെഹറുന്നിസ ദമ്പതികളുടെ മകള്‍ മെഹനാസ് (11)ആണ് ഇന്ന് രാവിലെ മരിച്ചത്. ഉപ്പള മണിമുണ്ടയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ പഠിച്ചിരുന്ന വിദ്യാത്ഥിനിയെ അധ്യാപകര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. പരീക്ഷയല്‍ കോപ്പിയടിച്ചതായി ആരോപിച്ചാണ് മര്‍ദനമെന്നും പറയുന്നു. സംഭവത്തെ തുടര്‍ന്ന് പരുക്കേറ്റ വിദ്യാത്ഥിനിയെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മൃതദേഹം മംഗല്‍പാടി ഗവ. ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ ഉള്‍പ്പെടെ കേസെടുത്തു.

Post A Comment: