ബദല്‍ സംവിധാനങ്ങളില്ല, വൈദ്യുതി മുടങ്ങിയാല്‍ കുന്നംകുളം സബ് ട്രഷറി യുടെ പ്രവര്‍ത്തനം അവതാളത്തില്‍കുന്നംകുളം: ബദല്‍ സംവിധാനങ്ങളില്ല, വൈദ്യുതി മുടങ്ങിയാല്‍ കുന്നംകുളം സബ് ട്രഷറി യുടെ പ്രവര്‍ത്തനം അവതാളത്തില്‍. ദിവസേന മുതിര്‍ന്ന പൌരന്‍മാരടക്കം നിരവധി പേര്‍ ആശ്രയിക്കുന്ന സബ് ട്രഷറിയുടെ  പ്രവര്‍ത്തനം പൂര്‍ണമായും കംപ്യൂട്ടര്‍ വത്കരിച്ചതിനാല്‍ വൈദ്യുതി മുടങ്ങുന്ന സമയങ്ങളില്‍ മുഴുവന്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ട അവസ്ഥയിലാണ്. മതിയായ യു പി എസുകളോ ഇന്‍വെര്‍ട്ടറുകളോ ഇല്ലാത്തതാണ് ഉദ്യോഗസ്ഥരെയും ജനങ്ങളെയും ഒരുപോലെ  ദുരിതത്തിലാക്കുന്നത്. 2008 ില്‍ ലഭിച്ച പഴയ മോഡല്‍ കംപ്യൂട്ടറുകള്‍ ഉപയോഗിച്ചാണ് സബ് ട്രഷറിയുടെ പ്രവര്‍ത്തനം ഇപ്പോളും മുന്നോടുപോകുന്നത്. ഓഫീസ് കംപ്യൂട്ടര്‍ വത്കരിക്കുനതിനു മുന്നോടിയായി 2010 ില്‍ 8 ബാറ്ററികള്‍ വീതമുള്ള  രണ്ടു യു പി എസ്സുകള്‍ സബ് ട്രഷറിയില്‍ എത്തിച്ചിരുന്നു. ഒന്നര കൊല്ലം മുന്‍പ് ആദ്യത്തെതും  മൂന്നു മാസം മുന്‍പ് രണ്ടാമത്തെഇന്‍വെര്‍ട്ടറും  പ്രവര്‍ത്തനം നിലച്ചു. ഇതേ തുടര്‍ന്ന് വൈദ്യുതി ഉള്ളപ്പോള്‍ മാത്രം  എന്ന നിലയിലേക്ക് ഓഫീസിന്റെ പ്രവര്‍ത്തനം ചുരുങ്ങി. യു പി എസ്സുകള്‍ മാറ്റി നല്‍കണമെന്നാവശ്യപെട്ടു മേലധികാരികളെ സമീപിച്ചെങ്കിലും നടപടികള്‍ കടലാസില്‍ ഒതുങ്ങുകയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കഴിഞ്ഞ ദിവസം വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് നാല് മണിക്കൂറോളമാണ് ജനങ്ങള്‍ ട്രഷറിയില്‍ കാത്തു നില്‍ക്കേണ്ടി വന്നത്. ശമ്പള ദിവസം വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്നും ഇത്തരത്തില്‍ മണിക്കൂറുകളോളം ആളുകള്‍ കാത്തുനില്‍ക്കുകയും ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തിരുന്നു. എന്നാല്‍ മുകളില്‍ നിന്നുള്ള ഇടപെടല്‍ മൂലം ബദല്‍ സംവിധാനങ്ങള്‍ എത്താതെ തങ്ങള്‍ക്കൊന്നും ചെയ്യാനാകില്ല എന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. ജില്ലയിലെ ഒട്ടുമിക്ക സബ് ട്രഷറികളിലും സമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

Post A Comment: