മണ്ണുത്തിയില്‍ കാളത്തോടില്‍ സൂപ്പര്‍മാര്‍ക്കറ്റിന് തീപിടിച്ചു




തൃശ്ശൂര്‍: മണ്ണുത്തിയില്‍ കാളത്തോടില്‍ സൂപ്പര്‍മാര്‍ക്കറ്റിന് തീപിടിച്ചു. ഇസാസ് സൂപ്പര്‍മാര്‍ക്കറ്റിനാണ് അഗ്നിബാധയുണ്ടായത്. ഫയര്‍ഫോഴ്സ് ജീവനക്കാരുടെ മണിക്കൂറുകള്‍ നീണ്ട ശ്രമഫലമായി തീയണച്ചെന്നാണ് റിപ്പോര്‍ട്ട്.
അഗ്നിബാധയില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശമുണ്ടായിട്ടുണ്ടെന്നാണ് സൂചന. തീപിടിക്കാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമല്ല. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.

Post A Comment: