തീരത്തിന് സമാന്തരമായി ന്യൂനമര്‍‍ദ പാത്തി

തിരുവനന്തപുരം: തീരത്തിന് സമാന്തരമായി ന്യൂനമര്‍ദ പാത്തി. ഒഡിഷയ്ക്കും ആന്ധ്രയ്ക്കും മുകളിലായി അന്തരീക്ഷച്ചുഴി. ഒപ്പം തെക്കുപടിഞ്ഞാറന്കാറ്റിന്റെ കരുത്തും. ഇടഞ്ഞുനിന്ന ഇടവപ്പാതി പ്രവചനങ്ങള്‍ തെറ്റിച്ച് തിമിര്‍ക്കുകയാണ്. അടുത്ത 48 മണിക്കൂര്‍കൂടി സംസ്ഥാനത്തുടനീളം കനത്ത മഴ പെയ്യും. മിക്കയിടങ്ങളിലും ഏഴു മുതല്‍ 11 സെന്റീമീറ്റര്‍വരെ മഴ ലഭിക്കും. ചിലയിടങ്ങളില്‍‍ 12 മുതല്‍‍ 20 സെന്റീമീറ്റര്‍വരെയുള്ള അത്യന്തം കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് നിഗമനം.  തെക്കുപടിഞ്ഞാറന്‍കാറ്റിന്റെ വേഗം 45 മുതല്‍‍ 55 കിലോമീറ്റര്‍വരെയാകാന്‍സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണമെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുണ്ട്. ഇടവപ്പാതിയുടെ 'വിടവാങ്ങല്‍‍' ദിനങ്ങളില്‍ഇത്തരത്തില്‍വ്യാപകവും ശക്തവുമായ മഴ സമീപവര്‍ഷങ്ങളില്‍ആദ്യമാണ്. ജൂണ്മുതല്‍ഇതുവരെ ലഭിക്കേണ്ട മഴയില്‍‍ 19 ശതമാനം കുറവുണ്ടായി. മഴക്കുറവിന്റെ ആശങ്കയ്ക്ക് അറുതിവരുത്തിയാണ് അപ്രതീക്ഷിതമായി കാലവര്‍ഷം കരുത്താര്‍ജിച്ചത്. അറബിക്കടലില്‍രൂപപ്പെട്ട അനുകൂല ഘടകങ്ങള്‍ഇതിനു കാരണമായി. കേരളതീരം മുതല്‍ മഹാരാഷ്ട്ര വരെ നിലകൊള്ളുന്ന ന്യൂനമര്‍ദ പാത്തി മൂന്നുദിവസമായി ശക്തിപ്പെട്ടു. ആന്ധ്രപ്രദേശ്-ഒഡിഷ മേഖലയ്ക്കു മുകളിലുള്ള അന്തരീക്ഷച്ചുഴിയും ബംഗാള്‍ഉള്‍ക്കടലിലെ സംവഹന പ്രക്രിയകളുമെല്ലാം മഴയ്ക്ക് കരുത്തു പകര്‍ന്നു. തമിഴ്നാട്, കര്‍ണാടകം, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലും മഴ ലഭിക്കുന്നുണ്ട്. സെപ്തംബറിലെ മഴക്കണക്കില്‍ 24 മണിക്കൂറിനിടയിലെ റെക്കോഡ് മഴയാണ് ഞായറാഴ്ച ലഭിച്ചത്. ഏറ്റവും കൂടുതല്‍മഴ ലഭിച്ചത് മണ്ണാര്‍ക്കാട്ട്- 24 സെന്റീമീറ്റര്‍. വടകരയില്‍‍ 18, പെരിന്തല്‍മണ്ണയില്‍‍ 16, പിറവത്ത് 14.8, പെരുമ്പാവൂരില്‍ 12, കോന്നിയില്‍ 12, ചാലക്കുടിയില്‍‍ 11.2, കൊടുങ്ങല്ലൂരില്‍‍ 11.6, വെള്ളാണിക്കരയില്‍‍ 11.8, കണ്ണൂരില്‍‍ 11.2, വടക്കാഞ്ചേരിയില്‍ 10.5, മാവേലിക്കരയില്‍‍ 10, ആര്യങ്കാവില്‍‍ 9.10, പീരുമേട്ടില്‍ഒമ്പത്, മൂന്നാറില്‍ഏഴ്, പാലക്കാട്, പട്ടാമ്പി എന്നിവിടങ്ങളില്‍ 8.90 വീതവും തിരുവനന്തപുരത്ത് അഞ്ചും സെന്റീമീറ്റര്‍മഴ ലഭിച്ചു.

Post A Comment: