ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച്‌ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം ആരംഭിച്ചു.


ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച്‌ കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ അന്വേഷണം ആരംഭിച്ചു. പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ കേന്ദ്രസര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തിയേക്കും. പാരിസ്ഥിതിക പ്രാധാന്യമുള്ള വേമ്പനാട്ടു കായല്‍ കയ്യേറിയെന്നും കേന്ദ്രസര്‍ക്കാര്‍ ഫണ്ടുകളില്‍ അഴിമതികാട്ടിയെന്നുമുള്ള ആരോപണങ്ങളിലാണ് കേന്ദ്ര ഏജന്‍സി വിവരം ശേഖരിക്കുന്നത്.Post A Comment: