ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍ നല്‍കി


കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍ നല്‍കി. പ്രധാനപ്രതി കുഞ്ഞനന്തന് 134 ദിവസവും മറ്റൊരു പ്രതി കെ.സി.രാമചന്ദ്രന് മൂന്ന് മാസത്തെ പരോളുമാണ് നല്‍കിയത്. ജയില്‍ ചട്ടങ്ങളനുസരിച്ച്‌ ഒരു വര്‍ഷം 60 ദിവസമാണ് പരമാവധി പരോള്‍ അനുവദിക്കാനാകുക. ഇത് ലംഘിച്ചാണ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചിരിക്കുന്നത്. സംഭവത്തില്‍ തെളിവുകള്‍ സഹിതം ടി.പിയുടെ വിധവ കെ.കെ.രമ ജയില്‍ ഡി.ജി.പിക്ക് പരാതി നല്‍കി. ഷാഫിയടക്കമുള്ള മറ്റു പ്രതികള്‍ക്കും ചട്ടങ്ങള്‍ മറികടന്നുള്ള പരോള്‍ ലഭിച്ചിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. രണ്ടു മാസം മുമ്പും ഇത്തരം ചട്ട ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നടപടിയൊന്നുമുണ്ടായിട്ടില്ല. ചട്ടലംഘനങ്ങള്‍ തുടരുകയും ചെയ്തു. നിലവില്‍ കുഞ്ഞനന്തനും രാമചന്ദ്രനും പരോളിലാണെന്നാണ് വിവരം.

Post A Comment: