ഉത്തരകൊറിയയെ തകര്‍ത്തു കളയുമെന്ന് ട്രംപിന്‍റെ ഭീഷണിവാഷിംങ്ടണ്‍: ഉത്തരകൊറിയയെ തകര്‍ത്തു കളയുമെന്ന് ട്രംപിന്‍റെ ഭീഷണി. വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ഉത്തരകൊറിയയുടെ മിസൈല്‍, ആണവ പദ്ധതികള്‍ക്കെതിരെ ആദ്യ തിരിച്ചടിയായി സൈനിക നടപടിയുണ്ടാകില്ലെന്നും ട്രംപ് വ്യക്തമാക്കി. 'രണ്ടാമതൊരു മാര്‍ഗത്തിനായി തങ്ങള്‍ പൂര്‍ണ സജ്ജരാണ്. അതൊരിക്കലും സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ രണ്ടാമത്തെ മാര്‍ഗം തിരഞ്ഞെടുക്കേണ്ടിവന്നാല്‍ ഉത്തരകൊറിയയെ തകര്‍ത്തുകളയുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ മാര്‍ഗം സൈനിക നടപടിയാണ്'- ട്രംപ് മുന്നറിയിപ്പ് നല്‍കി. 

Post A Comment: