34 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി യാത്രക്കാര്‍ക്ക് നല്‍കിയായിരുന്നു സര്‍വേ.


തിരുവനന്തപുരം: ദക്ഷിണേന്ത്യന്‍ വിമാനത്താവളങ്ങളില്‍ മികവുറ്റ രീതിയില്‍ പരിപാലിക്കുന്നതിനും, യാത്രക്കാര്‍ക്കുള്ള സേവനമികവിലും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് ഒന്നാംറാങ്ക്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്കുള്ള സേവനങ്ങള്‍, ശുചിത്വം, ജീവനക്കാരുടെ പെരുമാ​റ്റം, വിമാനക്കമ്ബനികളുമായുള്ള ബന്ധം എന്നിവയടക്കം 34 ഘടകങ്ങളിലെ മികവ് പരിശോധിച്ചാണ് എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്‍റര്‍നാഷണല്‍ (എസിഐ) തിരുവനന്തപുരത്തിന് ഒന്നാംറാങ്ക് നല്‍കിയത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ വിമാനത്താവളത്തിലെ സേവനങ്ങളെക്കുറിച്ച്യാത്രക്കാര്‍ക്കിടയില്‍ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്‍റര്‍നാഷണല്‍ സര്‍വേ നടത്തി. ഹൗസ് കീപ്പിംഗ്, ആതിഥ്യമര്യാദ, വിമാനത്താവളത്തിനുള്ളിലെ സേവനങ്ങള്‍, അടിസ്ഥാനസൗകര്യ വികസനം, യാത്രക്കാര്‍ക്കുള്ള സേവനങ്ങള്‍ തുടങ്ങി വിവിധ കാര്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ഒന്നാം സ്ഥാനം നല്‍കിയത്. 34 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി യാത്രക്കാര്‍ക്ക് നല്‍കിയായിരുന്നു സര്‍വേ.


Post A Comment: