തിരുവനന്തപുരം: ആക്രമണത്തിനിരയായ നടിയെ ചാനല്‍ ചര്‍ച്ചയിലൂടെ വീണ്ടും വീണ്ടും പീഡിപ്പിക്കരുതെന്ന് മുതിര്‍ന്ന സി.പി.എം നേതാവും ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍.തിരുവനന്തപുരം: ആക്രമണത്തിനിരയായ നടിയെ ചാനല്‍ ചര്‍ച്ചയിലൂടെ വീണ്ടും വീണ്ടും പീഡിപ്പിക്കരുതെന്ന് മുതിര്‍ന്ന സി.പി.എം നേതാവും ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍. നടിക്ക് പിന്തുണ പ്രഖ്യാപിച്ച്‌ തലസ്ഥാനത്ത് നടക്കുന്ന ഞങ്ങള്‍ക്കും പറയാനുണ്ട് അവള്‍ക്കൊപ്പം എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.എസ്. 
പുറമെ വലിയ തത്വചിന്തുകള്‍ പറയുന്നവര്‍ തന്നെയാണ് അതിക്രമം നടത്തുന്നതെന്നും സ്ത്രീകള്‍ക്ക് നല്‍കുന്ന മാന്യതയാണ് സമൂഹത്തിനു മുന്നില്‍ നമ്മുടെ സംസ്കാരത്തിന്റെ അടയാളമെന്നും വി.എസ് പ്രതികരിച്ചു. സ്ത്രീകളോടുള്ള മാന്യത പുസ്തകത്തിലോ പ്രസംഗത്തിലോ മാത്രം ചര്‍ച്ചയായാല്‍ പോരെന്നും അദ്ദേഹം പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിച്ചില്ലെന്നു മാത്രമല്ല, വീണ്ടും വീണ്ടും മാനസികമായി പീഡിപ്പിക്കുകയാണ് ചെയ്തതെന്നും വി.എസ് വിമര്‍ശിച്ചു. സമൂഹത്തിന് ദിശാബോധം നല്‍കേണ്ട കലാരംഗത്തു നിന്നുള്ളവര്‍ തന്നെ കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ നിന്ന് നേതൃത്വം കൊടുക്കുമ്പോള്‍ ഇതിലെ ഗൗരവം വളരെ വലുതെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
വുമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെയും നെറ്റ്വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയയുടെയും വിവിധ സ്ത്രീ കൂട്ടായ്മകളുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍, സി.എസ് സുജാത, ജെ.ദേവിക, കെ.എ ബീന, ഗീത നസീര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Post A Comment: