കണ്ടുകാട്-അയ്യന്‍പാറ പാലം തകര്‍ന്നു വീണു




വടക്കാഞ്ചേരി: കണ്ടുകാട്-അയ്യന്‍പാറ പാലം തകര്‍ന്നു വീണു. പാലത്തില്‍ വന്‍ ഗര്‍ത്തവും, വിള്ളലും വീണാണ് പാലം തകര്‍ന്നത്. ഇതോടെ ഇതു വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. പാലം തകര്‍ന്നതോടെ അയ്യമ്പാറ, പേര ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. കുണ്ടുകാട്-പാണ്ടിപ്പറമ്പ് -കട്ടിലപൂവം എന്നീ മേഖലകളെയും, തെക്കുംകര-മാടക്കത്തറ പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്നതാണ് തകര്‍ന്നു വീണ അയ്യന്‍പാറ പാലം. പാലം തകര്‍ന്ന് വീണതോടെ പ്രദേശവാസികള്‍ക്ക് അഞ്ച്കിലോ മീറ്റര്‍ ചുറ്റി വളഞ്ഞ് വേണം നഗരത്തില്‍ എത്താന്‍. വെള്ളയാനി മലയില്‍ നിന്നുള്ള വെള്ളത്തിന്റെ ശക്തമായ കുത്തൊഴുക്കാണ് പാലത്തിന്റെ കല്ല്‌കെട്ട് തകര്‍ന്ന് വീഴാന്‍ കാരണം.

Post A Comment: