ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്കാരം കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മയ്ക്ക്.ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്കാരം കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മയ്ക്ക്. അദ്ദേഹത്തിന്‍റെ ശ്യാമമാധവം എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്. 1,11,111 രൂപയും ഫലകവും അടങ്ങുന്നതാണ് പൂരസ്കാരം. നേരത്തെ ഈ കൃതിക്ക് വയലാര്‍ അവാര്‍ഡും കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡും ലഭിച്ചിരുന്നു. ശ്രീകൃഷ്ണന്‍റെ ജീവിതത്തെ ആധാരമാക്കിയാണ് ശ്യാമമാധവം രചിച്ചിരിക്കുന്നത്. വ്യാസ മഹാഭാരതത്തിന്‍റെ പശ്ചാത്തലത്തിലുള്ള രചനയാണ് ഇതെന്നതും ശ്രദ്ധേയമാണ്. ആര്‍ദ്രം, സൗപര്‍ണിക, അവിചാരിതം തുടങ്ങിയവയാണ് പ്രഭാവര്‍മ്മയുടെ പ്രധാന കൃതികള്‍. കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, മഹാകവി പി പുരസ്കാരം, മലയാറ്റൂര്‍ അവാര്‍ഡ്, ചങ്ങമ്ബുഴ പുരസ്കാരം, കൃഷ്ണഗീതി പുരസ്കാരം, വൈലോപ്പിള്ളി അവാര്‍ഡ്, മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള പുരസ്കാരങ്ങള്‍ തുടങ്ങിയവയും പ്രഭാവര്‍മയ്ക്ക് ലഭിച്ചിട്ടുണ്ട്.

Post A Comment: