നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് വീണ്ടും പിന്തുണയുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് വീണ്ടും പിന്തുണയുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ദിലീപ് ജയിലില്‍ കിടക്കാന്‍ കാരണം അദ്ദേഹത്തിന്‍റെ കാലദോഷമാണെന്നും തനിക്ക് വളരെ ഇഷ്ടമുള്ള ഒരു നടനാണ് ദിലീപ് എന്നും ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളളാപ്പളളി വ്യക്തമാക്കുന്നു. ഒന്ന് ആലോചിച്ച്‌ നോക്കൂ, ഇപ്പോള്‍ കുറെ ആളുകള്‍ അദ്ദേഹത്തെ കാണാന്‍ ജയിലിലേക്ക് ചെല്ലുന്നുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് അദ്ദേഹം അകത്തായിട്ട് ഇതുവരെ അവരൊന്നും മിണ്ടാതിരുന്നത്. താന്‍ ആദ്യമെ പറഞ്ഞിരുന്നതാണ് ഇത് കുറച്ച്‌ കടന്നുപോയെന്ന്, ടിവിയിലെല്ലാം ഇപ്പോള്‍ ഇതുതന്നെയല്ലേ കാണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Post A Comment: