വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജനചന്ദ്രന്‍ മാസ്റ്റര്‍.
തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജനചന്ദ്രന്‍ മാസ്റ്റര്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. ബിജെപി സംസ്ഥാന നേതൃത്വം നല്‍കിയ പേരുകള്‍ അവഗണിച്ചാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. വേങ്ങരയില്‍ സംസ്ഥാന നേതാക്കളായ ശോഭാ സുരേന്ദ്രന്‍, എ എന്‍ രാധാകൃഷ്ണന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു എന്നിവരില്‍ ആരെങ്കിലും മത്സരിക്കണമെന്നായിരുന്നു ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ സംസ്ഥാന നേതൃത്വം നല്‍കിയ മുഴുവന്‍ പേരുകളും ഒഴിവാക്കിയാണ് ജനചന്ദ്രന്‍ മാസ്റ്ററെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചത്.

Post A Comment: