തൃശൂരില്‍‍ പോലീസ് മര്‍‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകന്റെ കേസ് അഡ്വ. ബി എ ആളുര്‍‍ ഏറ്റെടുത്തു


തൃശൂരില്‍പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകന്റെ കേസ് അഡ്വ. ബി എ ആളുര്‍ഏറ്റെടുത്തു. സര്‍ക്കാര്‍കൈവിട്ടതിനെ തുടര്‍ന്നാണു കേസില്‍കക്ഷി ചേരാന്‍തീരുമാനിച്ചത് എന്നു പിതാവ് കൃഷ്ണന്‍പറഞ്ഞു. മരണം നടന്നു രണ്ടു മാസം കഴിഞ്ഞിട്ടും മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. മകന്റെ നീതിക്കായി ഏതറ്റം വരെയും പോകാന്‍തയ്യാറാണ് എന്നും കൃഷ്ണന്‍ പറഞ്ഞു. ആക്ഷന്‍കൗണ്സിലും വിനായകന്റെ കുടുംബവും ചേര്‍ന്നാണു കേസ് ആളൂരിനെ ഏല്‍പ്പിച്ചത്. ആളൂര്‍വേട്ടക്കാരനൊപ്പം ആണ് ഇരയ്ക്കൊപ്പമല്ല എന്ന മുന്‍ധാരണ കേരളത്തിന് ഉണ്ട്. ഇരയ്ക്കൊപ്പവും ബി എ ആളൂര്ഉണ്ട് എന്നു പൊതുസമൂഹം അറിയണം. ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ച ശേഷം സ്വകാര്യഭാഗങ്ങളില്‍ മര്‍ദിച്ച പോലീസുകാര്‍ ഈ മരണത്തിന് ഉത്തരവാദിത്തം പറഞ്ഞേ പറ്റു. ഒരു വ്യക്തിക്ക് നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ ഒരു അഭിഭാഷകന്‍എന്ന രീതിയില്‍താനും പങ്കു ചേരുന്നു എന്ന് ആളൂര്‍പറയുന്നു.


Post A Comment: