ഉത്തര കൊറിയയ്ക്കുമേല്‍ ബോംബര്‍ വിമാനങ്ങള്‍ പറത്തി അമേരിക്കയുടെ മുന്നറിയിപ്പ്


വാഷിംഗ്ടണ്‍: ഉത്തര കൊറിയയ്ക്കുമേല്‍ ബോംബര്‍ വിമാനങ്ങള്‍ പറത്തി അമേരിക്കയുടെ മുന്നറിയിപ്പ്. യുഎസുമായി ഒരു യുദ്ധം ഒഴിച്ചുകൂടാനാവാത്തതാണെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ഹോയും. ഇതുവരെ വിമാനങ്ങള്‍ പറത്താതിരുന്ന മേഖലയിലൂടെ യുദ്ധവിമാനങ്ങള്‍ പറത്തിയാണ് അമേരിക്ക ഉത്തരകൊറിയയെ ഞെട്ടിച്ചത്. യുഎസിന്റെ 2B-1b ലാന്‍സര്‍ വിമാനങ്ങളും നാല് F-15c യുദ്ധവിമാനങ്ങളുമാണ് കൊറിയയുടെ കിഴക്കന്‍ തീരത്തുകൂടി പറന്നതെന്നു പെന്‍റെഗണ്‍ അറിയിച്ചു. നിരന്തരമായി മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ അമേരിക്കയെ പ്രകോപിപ്പിച്ചതിനുള്ള മറുപടിയായാണ് അമേരിക്കയുടെ അസാധാരണ മുന്നേറ്റം.

Post A Comment: