വാട്സ്‌ആപ്പ് മൂലമുണ്ടാകുന്ന ഫോണുകളുടെ സ്റ്റോറേജ് പ്രശ്നം ഒഴിവാക്കുന്നതിനായുള്ള പുതിയ ഫീച്ചര്‍ വാട്സ്‌ആപ്പിന്റെ ബീറ്റാ പതിപ്പില്‍ അവതരിപ്പിച്ചുകഴിഞ്ഞു

ദില്ലി: ഉപയോക്താക്കള്‍ ഏറെ കാലമായി ചൂണ്ടിക്കാണിക്കുന്ന ആ വലിയ പരിമിതിക്ക് പരിഹാരം കാണാനൊരുങ്ങുകയാണ് വാട്സ്‌ആപ്പ്. വാട്സ്‌ആപ്പ് മൂലമുണ്ടാകുന്ന ഫോണുകളുടെ സ്റ്റോറേജ് പ്രശ്നം ഒഴിവാക്കുന്നതിനായുള്ള പുതിയ ഫീച്ചര്‍ വാട്സ്‌ആപ്പിന്റെ ബീറ്റാ പതിപ്പില്‍ അവതരിപ്പിച്ചുകഴിഞ്ഞു. നിലവില്‍ ഐഓഎസ് പതിപ്പില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. വാട്സ്‌ആപ്പിലുള്ള വിവിധ ചാറ്റുകള്‍ എത്രത്തോളം സ്റ്റോറേജ് കയ്യടക്കുന്നുണ്ടെന്ന് ഇത് വഴി നമുക്ക് അറിയാന്‍ സാധിക്കും. ചാറ്റില്‍ വരുന്ന വീഡിയോയും ഓഡിയോയും ചിത്രങ്ങളുമെല്ലാം സ്റ്റോറേജ് നഷ്ടത്തിന് കാരണമാകാറുണ്ട്. ഇവയില്‍ ആവശ്യമില്ലാത്തവ ഒഴിവാക്കി സ്റ്റോറേജ് സംരക്ഷിക്കാവുന്നതാണ്.

Post A Comment: