ഓട്ടോറിക്ഷയില്‍ നിന്നിറങ്ങിയ യുവാവിനെ രാഘവേന്ദ്രയുടെ എസ്.യു.വി ഇടിക്കുകയായിരുന്നു


ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ മകനും ശിക്കാരിപുര മണ്ഡലത്തിലെ എം.എല്‍.എയുമായ രാഘവേന്ദ്രയുടെ കാറിടിച്ച്‌ യുവാവ് കൊല്ലപ്പെട്ടു. കര്‍ണാടകയിലെ മദ്ദപുരയിലാണ് സംഭവം. ഓട്ടോറിക്ഷയില്‍ നിന്നിറങ്ങിയ യുവാവിനെ രാഘവേന്ദ്രയുടെ എസ്.യു.വി ഇടിക്കുകയായിരുന്നു. രാഘവേന്ദ്രയ്ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ബി.ജെ.പിയുടെ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ആയ യെദ്യൂരപ്പ 2008-11 വര്‍ഷം കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു.

Post A Comment: