തലസ്ഥാനത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് ഗായകന്‍ ഡോ.കെ.ജെ.യേശുദാസ് അപേക്ഷ സമര്‍പ്പിച്ചു.തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് ഗായകന്‍ ഡോ.കെ.ജെ.യേശുദാസ് അപേക്ഷ സമര്‍പ്പിച്ചു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ രതീശന് പ്രത്യേക ദൂതന്‍ വഴിയാണ് യേശുദാസ് അപേക്ഷ സമര്‍പ്പിച്ചത്. വിജയദശമി ദിവസമായ സെപ്റ്റംബര്‍ 30ന് ക്ഷേത്രദര്‍ശനത്തിന് അനുമതി നല്‍കണമെന്നാണ് അപേക്ഷ. അപേക്ഷയില്‍ തിങ്കളാഴ്ച ചേരുന്ന ക്ഷേത്രം എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുക്കുമെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ രതീശന്‍ അറിയിച്ചു. ക്ഷേത്രം തന്ത്രിയുടെ അഭിപ്രായവും ഇക്കാര്യത്തില്‍ ആരായും. ഹിന്ദുമത വിശ്വാസികളെയാണ് സാധാരണയായി ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാറുള്ളത്.

Post A Comment: