റോഹിംഗ്യന്‍ അഭയാര്‍ഥികളെ അപമാനിച്ച്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.



ഗൊരഖ്പുര്‍: റോഹിംഗ്യന്‍ അഭയാര്‍ഥികളെ അപമാനിച്ച്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മ്യാന്‍മറില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ച റോഹിംഗ്യകള്‍ അഭയാര്‍ത്ഥികളല്ലെന്നും ഭീകര ബന്ധമുള്ളവരാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ വലിഞ്ഞുകയറി വന്നവരാണ്. ചിലര്‍ റോഹിംഗ്യകളുടെ അവസ്ഥയില്‍ ഉത്കണ്ഠയും സഹാനുഭൂതിയും പ്രകടിപ്പിക്കുന്നത് സങ്കടകരവും അപലപനീയവുമാണെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മ്യാന്‍മറില്‍ നിരവധി നിരപരാധികളായ ഹിന്ദുക്കള്‍ ക്രൂരമായി കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് റോഹിംഗ്യകളുമായി ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ ചെയ്തതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും യോഗി ആദ്യത്യനാഥ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Post A Comment: