കേരളത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ സുരക്ഷിതരെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.തിരുവനന്തപുരം: കേരളത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ സുരക്ഷിതരെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. വാട്ട്സാപ്പ് വഴി പ്രചരിക്കുന്ന വ്യാജസന്ദേശങ്ങള്‍ക്കെതിരെ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളെ അക്രമിക്കുന്നുവെന്ന വാട്ട്സാപ്പ് സന്ദേശങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഡിജിപി പറഞ്ഞു. അത്തരത്തില്‍ യാതൊരു സംഭവവും കേരളത്തില്‍ ഇല്ല. കേരളം സുരക്ഷിതമാണ്. വ്യാജ സന്ദേശങ്ങള്‍ക്ക് പിന്നില്‍ നോര്‍ത്ത് ഇന്ത്യന്‍ ലോബിക്ക് പങ്കുണ്ടോ എന്നതില്‍ വ്യക്തതയില്ല. ഇത്തരത്തില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അന്വേഷണം ശക്തമാക്കിയെന്നും ഡിജിപി പറഞ്ഞു. അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ കേരളത്തെ അപമാനിക്കാനാണെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

Post A Comment: