മദ്ദള ചക്രവര്‍ത്തി ചെര്‍പ്പുളശ്ശേരി ശിവന്‍റെ സപ്തതി നാട്ടുകാരുടെയും കലാകാരന്മാരുടെയും സാന്നിധ്യത്തില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി
ചെര്‍പ്പുളശ്ശേരി: മദ്ദള ചക്രവര്‍ത്തി ചെര്‍പ്പുളശ്ശേരി ശിവന്‍റെ സപ്തതി നാട്ടുകാരുടെയും കലാകാരന്മാരുടെയും സാന്നിധ്യത്തില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. അയ്യപ്പന്‍കാവില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലിലായിരുന്നു ചടങ്ങ്. 
ക്ഷേത്രം തന്ത്രി അഴകത്ത് ശാസ്ത്ര ശര്‍മ്മന്‍ നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തില്‍ ദീപോജ്വലനം നടത്തിക്കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. തുടര്‍ന്ന് കേളി അറങ്ങേറി. ഗുരുസ്മൃതി എന്ന ചടങ്ങ് എം ബി രാജേഷ് എം പി ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ ശ്രീലജ വാഴക്കുന്നത്ത് അധ്യക്ഷയായി. തുടര്‍ന്ന് അവാര്‍ഡ് ദാനം നടത്തി. പത്മശ്രീ കലാമണ്ഡലം ഗോപി, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍, പി കെ നാരായണന്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ശിവന്‍നമ്പൂതിരി, കവി ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, എം പി സുരേന്ദ്രന്‍, ഡോ. സി എം നീലകണ്ഠന്‍, സദനം രാമചന്ദ്രമാരാര്‍ എന്നിവരും പങ്കെടുത്തു. ആചാര്യ സന്ധ്യ നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി കെ ശശി എംഎല്‍എ അധ്യക്ഷനായി. കെ ബി രാജ് ആനന്ദ് അതിഥികളെ പരിചയപ്പെടുത്തി. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ചെര്‍പ്പുളശ്ശേരി ശിവനെ ഹാരാര്‍പ്പണവും ഡോ. പി ബാലചന്ദ്ര വാര്യര്‍ അംഗവസ്ത്രവും അണിയിച്ചു. പി ആര്‍ കൃഷ്ണകുമാര്‍ കീര്‍ത്തിഫലകവും സമര്‍പ്പിച്ചു. രാത്രി കഥകളിയും അരങ്ങേറി.

Post A Comment: