ജാമ്യം ലഭിച്ചശേഷമുള്ള ദിലീപിന്‍റെ ആദ്യ പ്രതികരണം പുറത്ത്.കൊച്ചി: ജാമ്യം ലഭിച്ചശേഷമുള്ള ദിലീപിന്‍റെ ആദ്യ പ്രതികരണം പുറത്ത്. ഇപ്പോഴെങ്കിലും ജാമ്യം കിട്ടിയത് ആശ്വാസകരമെന്ന് നടന്‍ ദിലീപ്. നടിയെ ആക്രമിച്ച കേസില്‍ കോടതി ജാമ്യം അനുവദിച്ച വിവരം അറിയിക്കാന്‍ സെല്ലിലെത്തിയ ജയില്‍ സൂപ്രണ്ടിനോടാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. ജാമ്യം കിട്ടിയ വിവരം അറിഞ്ഞഉടന്‍ ചെറുപുഞ്ചിരി മാത്രമായിരുന്നു ദിലീപ് പ്രകടിപ്പിച്ചത്. 85 ദിവസത്തെ ജയില്‍വാസത്തിനൊടുവിലാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. അഞ്ചാംതവണ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ദിലീപിന് ജാമ്യം അനുവദിക്കുകയായിരുന്നു. കര്‍ശനമായ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണം അവസാനഘട്ടത്തിലാണെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി കണക്കിലെടുത്തു.

Post A Comment: