കണ്ണൂര്‍ ജില്ലയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ പര്യടനം ഇന്ന് അവസാനിക്കും.
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ പര്യടനം ഇന്ന് അവസാനിക്കും. പാനൂര്‍ മുതല്‍ കുത്തുപറമ്പ് വരെയാണ് ഇന്നത്തെ പര്യടനം. ബിജെപിയുടെ സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ എല്ലാം ഇന്ന് പദയാത്രയില്‍ പങ്കാളികളാകും. കൂത്തുപറമ്പ്, പാനൂര്‍ മേഖലയില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. പത്ത് കിലോമീറ്ററാണ് ഇന്നത്തെ പദയാത്ര. കേന്ദ്രമന്ത്രി അര്‍ജ്ജുന്‍ രാം മേഘ്വാള്‍ ഇന്നത്തെ യാത്രയില്‍ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടി അധ്യക്ഷന്‍മാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരും യാത്രയില്‍ പങ്കെടുക്കും. രാവിലെ 11 മണിക്ക് പാനൂരില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. വൈകിട്ട് അഞ്ചരയോടെ കൂത്തുപറമ്പ് സ്റ്റേഡിയം ഗ്രൗണ്ടില്‍ യാത്ര അവസാനിക്കും.

Post A Comment: