അമിത് ഷാ പല്ലുകൊഴിഞ്ഞ സിംഹമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.




കൊച്ചി: അമിത് ഷാ പല്ലുകൊഴിഞ്ഞ സിംഹമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. അമിത് ഷായെ കുറിച്ച്‌ കോടിയേരി അങ്ങനെ പറഞ്ഞത് സിംഹത്തെ അദ്ദേഹം കണ്ടിട്ടില്ലാത്തതിനാലാണ്. അമിത് ഷാ പിണറായിലൂടെ ജനരക്ഷ യാത്രയില്‍ പങ്കെടുക്കാത്തത് പ്രധാനമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമാണ്. പാര്‍ട്ട് അഖിലേന്ത്യാ അധ്യക്ഷനായതിനാല്‍ ഉത്തരവാദപ്പെട്ട ചുമതലകള്‍ അദ്ദേഹത്തിനുണ്ട്. ജനരക്ഷാ യാത്ര കഴിയുന്നതോടെ ബി ജെ പി കേരളം പിടിച്ചെടുക്കും. കേരളത്തില്‍ കളളക്കടത്തുകാര്‍ക്കും അവരുടെ മക്കള്‍ക്കും മാത്രമേ മെഡിക്കല്‍ വിദ്യാഭ്യാസം സാധ്യമാകൂ എന്നതാണ് അവസ്ഥയെന്നും കോടിയേരി പറഞ്ഞു.

Post A Comment: