പാലക്കാട്: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍
പാലക്കാട്: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്ന് കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ സമ്മതിച്ചതാണെന്നും ഈ വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. നിയമസഭാരേഖകളും തെളിവാണെന്നും കുമ്മനം രാജശേഖരന്‍പറഞ്ഞു. ജനരക്ഷായാത്രയിലൂടെ കേരളത്തെ കലാപ ഭൂമി ആക്കാനാണു ബിജെപി ശ്രമിക്കുന്നതെന്നു കോടിയേരി ബാലകൃഷ്ണന്‍ തിങ്കളാഴ്ച ആരോപിച്ചിരുന്നു. ആര്‍എസ്‌എസുകാര്‍ ഇപ്പോള്‍ സമാധാനത്തിന്‍റെ മാലാഖമാരാകാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞിരുന്നു.

Post A Comment: